IndiaNEWS

പാക്കിസ്ഥാന് വേണ്ടി ആർപ്പുവിളിച്ച താരത്തെ ചോദ്യം ചെയ്ത് കർണാടക പോലീസ്;എസ്.സുധീപ് എഴുതുന്നു

ബംഗളൂരു:ഊളത്തരം കൈമുതലാക്കിയ ഇന്ത്യൻ പോലീസ് ! ക്രിക്കറ്റ് ലോകകപ്പിൽ
പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർ
അവനവന്റെ രാജ്യത്തിന് വേണ്ടി
ജയ് വിളിക്കുമെന്നു പോലും
അറിയാതെ രാജ്യാന്തര നാണക്കേടിന്
ഇരയാക്കുകയാണ് നമ്മുടെ പോലീസ്.
ബംഗളൂരു ചിന്നസ്വാമി  സ്റ്റേഡിയത്തിൽ നടന്ന ഓസ്ട്രേലിയ – പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് സംഭവം.
അഹമ്മദാബാദിൽ ജയ് ശ്രീറാം വിളി കേൾപ്പിച്ച നാണംകേടിന് പിന്നാലെ മറ്റൊരു ഇന്ത്യാ ദുരന്തം !
എസ്.സുധീപ് എഴുതുന്നു:
സഹോദരാ,
അങ്ങു പാകിസ്ഥാനിയാണെങ്കിൽ ഉറക്കെയുറക്കെ പാകിസ്ഥാൻ സിന്ദാബാദ് എന്നു തന്നെ വിളിക്കുക.
ലോകത്തെവിടെയും ഏതു ഗാലറിയിലിരുന്നും അങ്ങനെ തന്നെ വിളിക്കാനുള്ള സ്വാതന്ത്ര്യം അങ്ങേയ്ക്കുണ്ടാകണം.
അതിനു സ്വാതന്ത്യമില്ലാത്ത ഒരിടമുണ്ടെങ്കിൽ അതിനുത്തരവാദി അവിടുത്തെ ജനങ്ങളെല്ലാമല്ലെന്നറിയുക.
അങ്ങയുടെ രാജ്യത്തിന്റെ സ്വന്തം ടീമിനു ജയ് വിളിക്കുന്നതിൽ നിന്ന് സംഘ-സംഘിരാമയ്യ പൊലീസ് അങ്ങയെ തടഞ്ഞെങ്കിൽ അതു തികഞ്ഞ തെമ്മാടിത്തരമാണ്.
ഞങ്ങൾ ഇന്ത്യക്കാരായ മനുഷ്യർ അതിനെ ആത്മാർത്ഥമായി അപലപിക്കുന്നു.
അങ്ങയോടു മാപ്പു ചോദിക്കുന്നു.
കളിയിലും ജീവിതത്തിലും വിഷം കലർത്തുന്ന വർഗീയ വാദികൾ ഞങ്ങളുടെ ഇന്ത്യക്കാരല്ല.
ആധാർ കാർഡുള്ള എല്ലാവരും ഞങ്ങളുടെ സഹോദരങ്ങളല്ല, അതേസമയം വർഗീയ ഭ്രാന്തന്മാരല്ലാത്ത എല്ലാ ഇന്ത്യക്കാരും പാകിസ്ഥാനികളും എല്ലാ മനുഷ്യരും ഞങ്ങളുടെ സഹോദരങ്ങളാണ്.
വർഗീയ ഭ്രാന്തന്മാരുടെ നികൃഷ്ടമായ പാരമ്പര്യത്തിലും പെരുമാറ്റത്തിലും ഞങ്ങൾ അഭിമാനം കൊള്ളുന്നില്ല.
തലതാഴ്ത്തുന്നു.
ഇന്ത്യ അങ്ങയോടു മാപ്പു ചോദിക്കുന്നു.
(മനുഷ്യൻ, മനുഷ്യനയയ്ക്കുന്ന കത്ത്)

Back to top button
error: