തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അനുയായികളുടെ അക്രമംകൊണ്ട് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. കസേരയിൽ മുറുകെ പിടിച്ചിരിക്കുന്ന ട്രമ്പിനെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് ഇറക്കിവിടാൻ ആകുമോ? ഇതൊക്കെയാണ് സാധ്യതകൾ.
അമേരിക്കൻ പ്രസിഡന്റിനെ ആ പദവിയിൽ നിന്ന് മാറ്റാൻ രണ്ടു വഴികളുണ്ട്. ഒന്ന് അമേരിക്കൻ ഭരണഘടനയുടെ ഇരുപത്തിയഞ്ചാമത്തെ ഭേദഗതി നടപ്പിൽ വരുത്തുക.രണ്ട് ഇമ്പീച്ച്മെന്റിലൂടെ പുറത്താക്കുക.രണ്ട് ആണെങ്കിലും വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് ബൈഡൻ അധികാരമേൽക്കുന്നത് വരെ അമേരിക്കൻ പ്രസിഡണ്ട് ആകും.
അമേരിക്കൻ ഭരണഘടനയുടെ ഇരുപത്തിയഞ്ചാമത്തെ ഭേദഗതി നടപ്പിൽ വരുത്തുക എന്ന് പറഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തി ആ സ്ഥാനത്തിരിക്കാൻ അർഹനല്ല എന്ന് ബോധ്യമായാൽ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസും ട്രമ്പ് മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും ട്രമ്പ് ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് പ്രഖ്യാപിക്കണം. എന്നിട്ട് ട്രമ്പിനെ പുറത്താക്കണം. അപ്പോൾ പെൻസ് അമേരിക്കൻ പ്രസിഡന്റ് ആകും.
രണ്ടാമത്തെ കാര്യം ഇംപീച്ച്മെന്റ് ആണ്. ഇതിന് കുറച്ചു ദിവസം പിടിക്കും എന്നുള്ളതുകൊണ്ട് തന്നെ ആദ്യത്തെ മാർഗമാണ് ഇപ്പോൾ ബൈഡൻ ക്യാമ്പ് ആരായുന്നത്. 435 സഭയിൽ കേവല ഭൂരിപക്ഷം മതി ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങാൻ. പിന്നീട് നടപടിക്രമങ്ങൾ സെനറ്റിന് കൈമാറും.സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ പ്രസിഡന്റിനെ വിചാരണചെയ്ത് പുറത്താക്കാം.