അമേരിക്കൻ പാർലമെന്റ് മന്ദിര ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. അമേരിക്കയിലെ സംഭവവികാസങ്ങൾ പ്രയാസം ഉണ്ടാക്കുന്നു. അധികാര കൈമാറ്റം സുഗമമായി നടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി.
” വാഷിംഗ്ടൺ ഡിസിയിലെ അക്രമവും കലാപവും പ്രയാസമുണ്ടാക്കി. അധികാര കൈമാറ്റം ശാന്തമായും സുഗമമായും നടക്കണം. നിയമവിരുദ്ധമായ പ്രക്ഷോഭങ്ങളിലൂടെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കപ്പെടരുത്.” പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു
“അപമാനകരം” എന്നാണ് അമേരിക്കയിലെ സംഭവവികാസങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിലയിരുത്തിയത്. അമേരിക്കൻ ജനതയുടെ വികാരം ട്രമ്പും അനുകൂലികളും മാനിക്കണമെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹേയ്ക്കോ മാസ് ട്വിറ്ററിൽ കുറിച്ചു