KeralaNEWS

തിരുവനന്തപുരത്ത് പ്രസവ ചികിത്സയ്‌ക്കെത്തിയ യുവതി മരിച്ചു; ആശുപത്രിക്കെതിരെ പിഴവ് ആരോപിച്ച്‌ കുടുംബം

തിരുവനന്തപുരം:അടിമലത്തുറയില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ യുവതി മരിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മരിയ നിലയം ആശുപത്രിയിലെത്തിയ യുവതിയാണ് മരിച്ചത്. ആശുപത്രിയില്‍ ഐസിയുവും ആംബുലന്‍സ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.

Signature-ad

 അതേസമയം , ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ആശുപത്രിയില്‍ ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉള്ള ആംബുലന്‍സ് ഇല്ലായിരുന്നു. അതുകൊണ്ട് മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് യുവതിയെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.എന്നാൽ ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതി മരിച്ചിരുന്നുവെന്നാണ് നിംസ് ആശുപത്രി അധികൃതരുടെ  വിശദീകരണം.

Back to top button
error: