FeatureNEWS

എന്താണ് ഹേബിയസ് കോര്‍പ്പസ് ?

ഹേബിയസ് കോര്‍പ്പസ് കോടതി പുറപ്പെടുവിച്ച ഒരു റിട്ടാണ്. ഇത് പ്രകാരം 24 മണിക്കൂറിനുള്ളില്‍ ആളെ അറസ്റ്റ് ചെയ്യണം.

ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം ‘ശരീരം ഹാജരാക്കുക’ എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിട്ടുകിട്ടുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്.

Signature-ad

തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്.

അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

Back to top button
error: