തിരുവനന്തപുരം :കരാര്‍- ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് 6130 രൂപയുടെ ശമ്ബളവര്‍ധന.
നിലവിലെ 18,390 രൂപ 24,520 രൂപയായി വര്‍ധിക്കും. സംസ്ഥാനത്തെ 1200 പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷൻ കമ്മിറ്റിയാണ് ശമ്ബള വര്‍ധന അംഗീകരിച്ചത്.