IndiaNEWS

കാഴ്ചയുടെ പാൽക്കടലായി ദൂത് സാഗർ വെള്ളച്ചാട്ടം

ൺസൂൺ  അതി മനോഹരമായ ചില കാഴ്ചകളുടെ കൂടി കാലമാണ്. അത്തരത്തിൽ മൺസൂൺ കാലത്ത് കാണാൻ കഴിയുന്ന ഒരു മായിക കാഴ്ചയാണ് പതഞ്ഞൊഴുകുന്ന ദൂത് സാഗർ വെള്ളച്ചാട്ടം.കാരണം മൺസൂൺ കാലത്താണ് ദൂത് സാഗർ അതിന്റെ എല്ലാ ഭംഗിയോടും കൂടെ പതഞ്ഞൊഴുകുക.

ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്ന് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തിൽ ഉള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ നിന്നള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്.

മാഡ്ഗാവോൺ ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം. ഇടതൂർന്ന കാടിന് സമീപത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നു.

Signature-ad

 

ദൂത് സാഗറിലേക്ക് ഒന്നിലധികം ട്രെക്കിംഗ് ട്രെയിലുകൾ ഉണ്ട്. ദൂത് സാഗർ വെള്ളച്ചാട്ടം കാണാൻ  വനത്തിലൂടെയുള്ള ട്രെക്കിങും മറക്കാനാകാത്ത അനുഭവമായിരിക്കും.പ്രധാനമായും രണ്ട് വഴികളിലൂടെ വെള്ളച്ചാട്ടത്തിൽ എത്താൻ കഴിയും.
 കാസിൽ റോക്ക് റൂട്ട്- റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള 14 കിലോമീറ്റർ ട്രക്ക്. 6 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. നിരവധി ടണലുകളിലൂടെയും കടന്നുപോകാൻ സാധിക്കും.

കുല്ലേം റൂട്ട്-കുല്ലേം റെയിൽവേ സ്റ്റേഷനിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടമുള്ളത്. കാസിൽ റോക്ക് വെച്ചുനോക്കുമ്പോൾ കുറവ് സഞ്ചാരികൾ മാത്രമാണ് ഈ പാത തിരഞ്ഞെടുക്കാറ്. എന്നാൽ ദൂത് സാഗറിന് സമീപത്തൂടെ തീവണ്ടി കടുന്നുപോകുന്ന ചിത്രം എടുക്കാൻ ഈ റൂട്ടിലൂടെ പോകണം. അഞ്ച് മണിക്കൂറാണ് ഈ ട്രെക്കിന്റെ ദൈർഘ്യം.

Back to top button
error: