തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്ന് അറിയിപ്പ്.
കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്നാണിത്.വൈകുന്നേരം 7:35 നാകും ട്രെയിൻ പുറപ്പെടുക.