IndiaNEWS

18.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ന്ത്യയിലെ അതിസമ്ബന്നരുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പുരുഷന്മാര്‍ക്കൊപ്പം മുൻനിരയില്‍ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട് – സാവിത്രി ജിൻഡാല്‍.

ഫോബ്സ് അതിസമ്ബന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ.പി ജിൻഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സാവിത്രി ജിൻഡാലിനാണ്.

Signature-ad

ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിറ്റലിനെ മറികടന്ന് രാജ്യത്തെ ഏഴാമത്തെ സമ്ബന്നയാണ് സാവിത്രി ജിൻഡാല്‍ . സാവിത്രി ജിൻഡാലിന്റെ ആസ്തിയില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ 4.8 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ നിലവിലെ ആസ്തി 18.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഇതോടെ ആഗോളതലത്തില്‍ ധനികരുടെ പട്ടികയില്‍ 82-ാം സ്ഥാനവും സാവിത്രി കരസ്ഥമാക്കി. വ്യവസായിയായ സാവിത്രി ജിൻഡാലിന്റെ ഭര്‍ത്താവ് ഓം പ്രകാശ് ജിൻഡാല്‍ 2005ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതോടെയാണ് ഇവര്‍ വ്യവസായ സംരംഭങ്ങളുടെ സാരഥ്യം ഏറ്റെടുക്കുന്നത്. ഇന്ത്യൻ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക വനിതയും സാവിത്രി ജിൻഡാലാണ്.

Back to top button
error: