CrimeNEWS

പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വിൽപ്പന നടത്തിയ 19കാരൻ അറസ്റ്റിൽ

ചേലക്കര: പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. എളനാട് പരുത്തിപ കുന്നത്ത് വീട്ടിൽ അഭിരാമിനെ (19) യാണ് പഴയന്നൂർ പൊലീസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി.

ഒരു പെൺകുട്ടിയുടെ ഫോണിലേക്ക് സ്പാം കാൾ വന്നതിലെ നമ്പർ സംബന്ധിച്ച വിശദാംശങ്ങൾ പരിശേധിച്ചപ്പോഴാണ് പരാതിക്കാരിയായ പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് ഇൻസ്റ്റഗ്രാമിൽ പെയ്ഡ് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളതായും അതിൽ നഗ്‌ന ഫോട്ടോ ആവശ്യപ്പെടുന്നവർക്ക് തന്റേതടക്കമുള്ള പലരുടെയും നഗ്‌ന ചിത്രങ്ങളും വീഡിയോകളും വിൽപ്പന നടത്തുന്നതായും കണ്ടത്. ആവശ്യക്കാർക്കായി ഗൂഗിൾ പേ നമ്പറോ, ക്യു ആർ കോഡോ കൈമാറി പണം ഈടാക്കുന്നതാണ് പ്രതിയുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: