കോട്ടയം: പ്രവർത്തന മികവിലും, പ്രഗത്ഭ ഡോക്ടർമാരുടെ സേവനത്തിലും, അത്യാധുനീക സജ്ജീകരണങ്ങളിലും കാരിത്താസ് ആശുപത്രി കേരളത്തിൽ ഒന്നാമത്. ഇതിനുള്ള അംഗീകാരമായി സ്ഥാപനം ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ പദവി നേടി. പരിശോധനകളുടെയും, വിവിധ സര്‍വേകളുടെയും അടിസ്ഥാനത്തില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന അംഗീകാരമാണിത്. കേരളത്തില്‍ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് കാരിത്താസ് .
ഒരു സ്ഥാപനത്തില്‍ തൊഴിൽ ചെയ്യുന്ന ജീവനക്കാര്‍ തന്നെ അവരുടെ സന്തോഷം, സുരക്ഷ, അഭിമാനം, വിശ്വാസം, കൂട്ടായ്മ, ഒത്തൊരുമ തുടങ്ങിയവ സ്വയം സാക്ഷ്യപ്പെടുത്തുന്നതാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തിന്റെ മേന്മ. തൊഴില്‍ – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനുകുന്നത്തിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം കൈമാറി.
ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ കാരിത്താസ് ആശുപത്രി മാനേജ്മെന്റ് അങ്ങേയറ്റം അഭിമാനിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.