IndiaNEWS

ഇന്ത്യൻ ആര്‍മിയില്‍ എഞ്ചിനിയറാകാം, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

ന്ത്യൻ ആര്‍മിയുടെ 139-ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (ടിജിസി-139) അപേക്ഷ ക്ഷണിച്ചു.എഞ്ചിനീയറിംഗ് ബിരുദധാരികളായ പുരുഷൻമാര്‍ക്കാണ് അവസരം.

 തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ (ഐഎംഎ) 2024 ജൂലൈയില്‍ പരിശീലനം ആരംഭിക്കും. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ഒക്ടോബര്‍ 26-ന് മുമ്ബായി ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

അപേക്ഷകർ 1997 ജൂലൈ 2 നും 2004 ജൂലൈ 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

Signature-ad

അപേക്ഷിക്കേണ്ട വിധം

1. ഇന്ത്യൻ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

2. സൈറ്റില്‍ ഓഫീസര്‍ എൻട്രി തിരഞ്ഞെടുക്കുക, ലോഗിൻ സെലക്‌ട് ചെയ്യുക

3. നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചതിനുശേഷം ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ഡാഷ്‌ബോര്‍ഡിന് താഴെ ‘ഓണ്‍ലൈനായി അപേക്ഷിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

4. ഓഫീസര്‍ സെലക്ഷനുള്ള ‘യോഗ്യത’ പേജിലേക്ക് നിങ്ങള്‍ക്ക് പോകാം.

5. ഇവിടെ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിനായി അപേക്ഷിക്കണം.

6. ഇവിടെ ഒരു ‘അപേക്ഷാ ഫോം’ പേജ് തുറക്കും. ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കണം.

Back to top button
error: