NEWSWorld

മൃതദേഹത്തിന്റെ വയറു കീറി കുഞ്ഞ് പാതി പുറത്തുവന്ന നിലയിൽ; ഇസ്രായേലിൽ ഹമാസ് ഭീകരരുടെ ക്രൂരതകളിൽ ഞെട്ടി ലോകം 

ടെൽ അവീവ്: ആ വീടിനുള്ളിലേക്ക് കയറിയ ഞങ്ങൾ ഞെട്ടിത്തരിച്ചുപോയി. അതിനുള്ളിൽ ഒരു സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നു. മൃതദേഹത്തിന്റെ വയറു കീറി ഒരു കുഞ്ഞ് പാതി പുറത്തുവന്ന നിലയിൽ…. പൊക്കിൾക്കൊടി പോലും മുറിഞ്ഞിരുന്നില്ല… അസ്വാഭാവിക മരണത്തിന് ഇരയാവുന്നവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന ജോലിചെയ്യുന്ന യോസി ലാൻഡൗയുടെ വാക്കുകൾ കേട്ട് ലോകം നടുങ്ങി നിൽക്കുകയാണ്.
കഴിഞ്ഞ 33 വർഷമായി താൻ ഈ ജോലി തന്നെയാണ് ചെയ്യുന്നതെങ്കിലും ഇത്ര ഭയാനകമായ കാഴ്ച്ചകൾ കാണേണ്ടി വന്നിട്ടില്ലെന്ന് 55 കാരനായ യോസി ലാൻഡൗ പറയുന്നു. ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നു കയറി പൈശാചിക താണ്ഡവമാടുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

കൊച്ചുകുട്ടികളെയും വൃദ്ധരെയും പൂർണ ഗർഭിണികളെയും പോലും ഹമാസ് ഭീകരർ വെറുതേ വിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീകളിൽ പലരും ലൈം​ഗികാതിക്രമങ്ങൾക്ക് വിധേയരായിരുന്നെന്നും റിപ്പോർ‌ട്ടുകൾ വ്യക്തമാക്കുന്നു. എവിടെയും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. ചിലത് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശരീരഭാഗങ്ങൾ എല്ലാം ശേഖരിച്ച് ശീതീകരിച്ച ട്രക്കുകളിലേക്ക് മാറ്റുകയാണ് യോസി ലാൻഡൗയും കൂട്ടരും. വെറും പതിനഞ്ച് മിനിട്ടുകൊണ്ട് താണ്ടാനാവുന്ന റോഡ് 11 മണിക്കൂർ എടുത്താണ് തങ്ങൾ പിന്നിട്ടതെന്ന് ഇവർ പറയുന്നു.

 

Signature-ad

കൈകൾ പിന്നിൽ കെട്ടിയശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ഇരുപതിലധികം കുട്ടികളുടെയും നിരവധിനിരവധി സാധാരണക്കാരുടെയും മൃതദേഹങ്ങൾ തങ്ങൾ വീണ്ടെടുത്തുവെന്നാണ് മറ്റൊരു സന്നദ്ധപ്രവർത്തകൻ പറയുന്നത്. സ്ത്രീകളുടെ മൃതദേഹങ്ങളിൽ ക്രൂരമായ ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നും അവർ പറയുന്നു.

 

അതേസമയം ലോകത്തെയാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഹമാസ് പറയുന്നത്.തുടക്കത്തിലെ  ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂര്‍ണ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുന്നത് ഹമാസ് കമാൻഡറായ മഹ്മൂദ് അല്‍സഹറാണ്.

 

വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ മഹ്മൂദ് അല്‍സഹര്‍ വ്യക്തമാക്കിയതെന്നതും പ്രഖ്യാപനത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. ‘ഇസ്രയേല്‍ തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ മുഴുവൻ പുതിയ സംവിധാനത്തിന് കീഴില്‍ കൊണ്ടു വരിക എന്നതാണ് ആത്യന്തികമായ ലക്ഷ്യ’മെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

Back to top button
error: