Health

ഗ്രാമ്പു കൊളസ്‌ട്രോളും പ്രമേഹവും കുറയ്ക്കും, കറികൾക്ക് രുചിയും മണവും പകരും: എണ്ണിയാൽ തീരാത്ത ഗുണങ്ങൾ

അടുക്കളയെ വീടിന്റെ ഫാര്‍മസിയാക്കി മാറ്റണമെന്നാണ്   ആയുർവേദ വിദഗ്ധരുടെ ഉപദേശം. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും മൂലം ആളുകൾ ഈ കാലത്ത് ഗുരുതരമായ പല രോഗങ്ങൾക്കും ഇരയാകുന്നു. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഇന്ന് വളരെ പ്രധാനമാണ്

ആഹാരമാണ് ഔഷധം

ആരോഗ്യ പരമായ ഗുണങ്ങള്‍ നൽകുന്നവയാണ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന പല മസാലകളും. അത്തരത്തിൽ ഏറെ ഗുണപ്രദമാണ് കരയാമ്പൂ എന്നു വിളിപ്പേരുള്ള ഗ്രാമ്പൂ.

Signature-ad

കറികൾക്ക് രുചിയും മണവും കൂട്ടാൻ  വീട്ടമ്മമാർ ഇത് ചേർക്കാറുണ്ട്.  പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ  മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും അടങ്ങിയ ഗ്രാമ്പുവിന്റെ ആരോഗ്യ ഗുണങ്ങൾ അനവധിയാണ്.

നിരവധി ഔഷധ ഗുണങ്ങളുള്ള ഗ്രാമ്പു, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവർ കഴിക്കുന്നത് ഗുണകരമാണ്. ഗ്രാമ്പൂവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമായ  നൈജറിസിന്‍  പ്രമേഹത്തെ തടയാന്‍ സഹായിക്കുന്നു. ഇത്  ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനും  സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഗ്രാമ്പു. അള്‍സര്‍  പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാനും  ഇത് സഹായിക്കുന്നു.
പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും തടി കുറയ്ക്കാനും രാത്രിയില്‍ അത്താഴ ശേഷം ഗ്രാമ്പു കഴിയ്ക്കുന്നത്  ഏറെ നല്ലതാണ്.

◾ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ദഹനത്തിനും  സഹായിക്കും.
◾ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു. ‌
‌ ◾കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാനും സഹായിക്കുന്നു.
◾ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. കരളിനു സംരക്ഷണമേകുന്നു.
◾പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
◾രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നു.
◾ ഗ്രാമ്പൂവിൽ യൂജെനോൾ (eugenol) എന്ന സംയുക്തം ഉണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്.
◾മോണരോഗങ്ങൾ തടയുന്നു. രോഗാണുക്കളുടെ വളർച്ച തടയുന്നു. വേദനസംഹാരിയാണ്. പല്ലു വേദന അകറ്റാൻ സഹായിക്കുന്നു.
◾ജലദോഷം, പനി ഇവയ്ക്കുള്ള ഔഷധമാണ്. ചുമയ്ക്കുള്ള മരുന്നാണ്. ശ്വാസകോശത്തിലെ അണുബാധകൾ സുഖപ്പെടുത്തുന്നു.
◾തലവേദന സുഖപ്പെടുത്തുന്നു. പാർശ്വഫലങ്ങളില്ലാത്ത ഒരു വേദന സംഹാരിയാണിത്.
◾സ്ട്രെസ് അകറ്റുന്നു. ഞരമ്പുകളെ ശാന്തമാക്കുന്നു. സമ്മർദമകറ്റാൻ സഹായിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിനു സഹായകം. ഗ്രാമ്പൂ ഇട്ട ചായ, ഞരമ്പുകളെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു.
◾മുറിവുകൾ ഉണക്കുന്നു. ആന്റി സെപ്റ്റിക് അനാൾജെസിക് ഗുണങ്ങൾ ഉണ്ട്.
◾ ഗ്രാമ്പൂ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. റുമാറ്റിക് ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളെയും വേദനയും കുറയ്ക്കുന്നു.
◾ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഗ്രാമ്പൂ മുഖക്കുരുവും മുഖത്തെ പാടുകളും അകറ്റുന്നു.
◾ചർമത്തെ യുവത്വമുള്ളതാക്കുന്നു. ചുളിവുകൾ അകറ്റുന്നു. ഗ്രാമ്പൂവിലെ ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളുടെ പ്രായമാകലിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ തുരത്തുന്നു.
◾ഉദരത്തിലെ വ്രണങ്ങളെ തടയുന്നു. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു.

തീർച്ചയായും വീട്ടിൽ സൂക്ഷിക്കേണ്ട  ഒരു സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പൂ, പല രോഗങ്ങൾക്കുമുള്ള ഒരു വീട്ടുമരുന്നും.

ഡോ. മഹാദേവൻ

Back to top button
error: