ന്യൂഡൽഹി:ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് പിന്നാലെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ഭാരതത്തിന്റെ യുവജനത.
‘ഭാരതം ഇസ്രായേലിനൊപ്പം’ എന്ന് പച്ച കുത്തുന്ന ടാറ്റുകളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമമായ എക്സില്‍ തരംഗമാവുന്നത്.
ഹമാസ് ഭീകരരുടെ ക്രൂരതകളില്‍ ചിന്നിത്തെറിച്ച രക്തത്തുള്ളികള്‍ യുദ്ധക്കളത്തില്‍ മായാത്ത കറകളായി അവശേഷിക്കുമ്ബോള്‍ ഇസ്രായേലിയൻ ജനതയ്ക്ക് ഭാരതത്തിന്റെ പിന്തുണ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അറിയിച്ചത്. ഈ സന്ദേശം സ്വന്തം ശരീരത്തില്‍ പച്ച കുത്തി ലോകത്തിനു മുമ്ബാകെ കാഴ്ച വച്ചിരിക്കുകയാണ് ഭാരതത്തിന്റെ സ്വന്തം മക്കള്‍.
വീ സ്റ്റാൻഡ് വിത്ത് ഇസ്രായേല്‍’, ‘വീ സപ്പോര്‍ട്ട് ഇസ്രായേല്‍’തുടങ്ങിയ വാചകങ്ങളാണ് ദേശീയ പതാകയ്ക്കൊപ്പം യുവതീ-യുവാക്കള്‍ പച്ചക്കുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോണ്‍ കോളിന് മറുപടിയായി ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരുന്നു.