KeralaNEWS

ഇസ്രയേലിനെ പിന്തുണച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത

കോഴിക്കോട്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായ്.

ഹമാസ് സ്വാതന്ത്ര്യസമര പോരാട്ടമാണ് നടത്തുന്നതെന്ന് പറഞ്ഞ നാസർ ഫൈസി, ഹമാസ് ഏകപക്ഷീയമായി ഇസ്രയേലിനെ ആക്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പ്രശ്‌നം തുടങ്ങിയത് ഇസ്രയേല്‍ ആണ്. ഇസ്രയേല്‍ ഒരു ജാര രാജ്യമാണ്.പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും നാസര്‍ ഫൈസി കൂടത്തായ് പറഞ്ഞു.

Signature-ad

അതേസമയം ഇസ്രയേലിനുള്ള പിന്തുണ ഇന്ത്യ ആവര്‍ത്തിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു മോദി ഇക്കാര്യം ആവര്‍ത്തിച്ചത്. ഇന്ത്യ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തെ ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നുവെന്ന് മോദി വ്യക്തമാക്കി. വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി നെതന്യാഹുവിന് ഉറപ്പ് നല്‍കി.

Back to top button
error: