30 വയസുവരെ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഡയറക്‌ട് റിക്രൂട്ട്‌മെന്റ് ആയിട്ടാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യത
സ്‌റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബി.ടെക്/BE/ 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍& ട്രാക്ക്/ ബി.ടെക്/ ബി.ഇ/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 33750 രൂപ മുതല്‍ 94400 രൂപ വരെ ശമ്ബളയിനത്തില്‍ ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് (httsp://kochimetro.org) അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പിയെടുത്ത് കയ്യില്‍ സൂക്ഷിക്കണം. ഒക്ടോബര്‍ 18 നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം.