കൊല്ലം:വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മങ്ങാട് അറുനൂറ്റിമംഗലം റോസ് നഗറില്‍ ഷൈജ എന്ന ഇരുപത്തിരണ്ടുകാരിയാണ് പോലീസ് പിടിയിലായത്.
ചാത്തന്നൂര്‍, മൈലക്കാട് എന്നിവിടങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലാണ് ഇവര്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. ചാത്തന്നൂരിലെ ഒരു ധനകാര്യ സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.