NEWSSports

ഇന്ത്യ, പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14 ന്; വീണ്ടും നാണം കെടുത്തുമോ അഹമ്മദാബാദ്

അഹമ്മദാബാദ്:ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിനായി പാകിസ്താൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിൽ എത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് അവര്‍ അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്.ഈ ലോകകപ്പില്‍ ഏവരും ഉറ്റു നോക്കുന്ന മത്സരം ഒക്ടോബര്‍ 14നാണ് നടക്കുന്നത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു പാകിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങള്‍. ആ മത്സരങ്ങള്‍ രണ്ടും പാകിസ്താൻ വിജയിച്ചിരുന്നു‌. ഇന്ത്യയും രണ്ട് മത്സരങ്ങളും വിജയിച്ചാണ്  അഹമ്മദാബാദിലേക്ക് എത്തുന്നത്.

അവസാനമായി ഏഷ്യാ കപ്പ് ‘സൂപ്പര്‍ ഫോര്‍’ സ്റ്റേജില്‍ ആയിരുന്നു ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയോട് 228 റണ്‍സിന്റെ തോല്‍വി പാകിസ്താൻ ഏറ്റുവാങ്ങിയിരുന്നു‌. നരേന്ദ്രമോദി സ്റ്റേഡിയത്തിലും അതുപോലൊരു വിജയമാകും ഇന്ത്യ ആഗ്രഹിക്കുന്നത്.

എന്നാൽ ഏകദിന ക്രിക്കറ്റില്‍ പോലും വേണ്ടത്ര കാണികളില്ല എന്നാണ് അഹമദാബാദിലെ അനുഭവം.ഉദ്ഘാടന മത്സരത്തിൽ ആളൊഴിഞ്ഞുകിടന്ന ഗാലറി ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണ്. മത്സരം നടന്നത് പ്രധാനമന്ത്രി മോദിയുടെ തട്ടകത്തില്‍.അതാകട്ടെ അദ്ദേഹത്തിന്റെ പേരിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലും
എന്നിട്ടും കാണികള്‍ കുറവ്. വന്നവരില്‍ പലരും സംഘാടകര്‍ തന്നെ നല്‍കിയ ടിക്കറ്റില്‍. വന്ന സ്ത്രീകള്‍ക്ക് പലര്‍ക്കും കളിയെപ്പറ്റി ഒന്നും അറിയില്ല. പലരും നേരത്തെ കളിക്കളം വിടുകയും ചെയ്തു.എന്നാൽ പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ കളി മാറുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Back to top button
error: