NEWSWorld

ഹമാസിന്റെ ആക്രമണത്തെ അപലപിച്ച്‌ യുഎഇ; ഇസ്രായേലിന് പിന്തുണ നല്‍കുന്ന ആദ്യ മുസ്ലീം രാഷ്ട്രം

അബുദാബി: ഇസ്രായേലി പട്ടണങ്ങള്‍ക്കെതിരെ ഫലസ്തീനിയൻ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് നടത്തുന്ന നടപടികളെ ഗുരുതരവും ഭീകരവുമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.

ഇതാദ്യമായാണ് ഒരു മുസ്ലീം രാഷ്ട്രം ഇസ്രായേലിന് പിന്തുണ നല്‍കുന്നത്. യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയവും ഇസ്രായേലി സിവിലിയന്മാരെ അവരുടെ വസതികളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വാര്‍ത്തകളില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.

Signature-ad

ഹമാസിന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രായേലിന്റെ സ്വയം പ്രതിരോധവകാശത്തെ പിന്തുണച്ചും 84 രാജ്യങ്ങളാണ് മുന്നോട്ട് വന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

‘ഇരുവശത്തുമുള്ള സിവിലിയൻമാര്‍ക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴില്‍ എല്ലായ്‌പ്പോഴും പൂര്‍ണ്ണ സംരക്ഷണം ഉണ്ടായിരിക്കണം, ഒരിക്കലും സംഘര്‍ഷത്തിന്റെ ലക്ഷ്യമാകരുത്,’ മന്ത്രാലയം പറഞ്ഞു. 2020-ല്‍, ഫലസ്തീൻ വിഷയത്തില്‍ ദീര്‍ഘകാല അറബ് നിലപാടില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാഷ്ട്രമായി യുഎഇ ചരിത്രം സൃഷ്ടിച്ചിരുന്നു.

Back to top button
error: