KeralaNEWS

നടുറോഡില്‍ വണ്ടി നിര്‍ത്തി ചായകുടിച്ച ആംബുലൻസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കുന്നംകുളം: നടുറോഡില്‍ വണ്ടി നിര്‍ത്തി ചായകുടിച്ച ആംബുലൻസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്.നഗരത്തില്‍ ഗതാഗതം സൃഷ്ടിച്ചതിനാണ് നടപടി. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ സര്‍വീസ് നടത്തുന്ന ആംബുലൻസിലെ ഡ്രൈവര്‍ കൊല്ലം കൊട്ടാരക്കര സ്വദേശി റെമീസിനെ(36) ആണ്‌ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. അപകട സാധ്യത ഏറെയുള്ള കുന്നംകുളം നഗരത്തിലെ പട്ടാമ്ബി റോഡില്‍ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടകരമായ രീതിയില്‍ ആംബുലൻസ് പാര്‍ക്ക് ചെയ്തിരുന്നത്.

തുടര്‍ന്ന് വ്യാപാരികളും യാത്രക്കാരും ആംബുലൻസ് നീക്കിയിടാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവര്‍ ഇവരുമായി തട്ടിക്കയറുകയായിരുന്നു. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സം രൂക്ഷമായി. തുടര്‍ന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആംബുലൻസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: