LIFEMovie

മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍നിന്നു നീണ്ട 10 വര്‍ഷം തലയെടുപ്പോടെ നിന്ന ദൃശ്യം പുറത്തായി! മലർത്തിയടിച്ച ‘കണ്ണൂര്‍ സ്ക്വാഡി’​ന്റെ തേരോട്ടം തുടരുന്നു

ലയാള സിനിമയുടെ വിപണി വളർന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹൻലാൽ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസിൽ പല പല പടികൾ. മറ്റ് തെന്നിന്ത്യൻ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോൾ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വർഷങ്ങളിൽ മലയാള സിനിമ ചവിട്ടിക്കടന്ന വഴികൾ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനിൽ കൈയെത്താദൂരത്ത് നിന്നതിൽ നിന്നും 150 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളർന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്പോൾ മാത്രമല്ല, ഭാഷാതീതമായി നേടിയ ജനപ്രീതി പരിഗണിക്കുമ്പോഴും ദൃശ്യത്തിന് പകരം വെക്കാൻ ഒരു മലയാള ചിത്രം ഇല്ല. ഇപ്പോഴിതാ എക്കാലത്തെയും മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയിൽ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു, നീണ്ട 10 വർഷങ്ങൾക്ക് ശേഷം!

2013 ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 2023 എത്തുമ്പോഴാണ് മലയാളത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക വിജയങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ലിസ്റ്റിൽ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിൻറെ ലൈഫ് ടൈം കളക്ഷൻ. ഇതിനെയാണ് ഇന്നത്തെ കളക്ഷനോടെ കണ്ണൂർ സ്ക്വാഡ് മറികടന്നിരിക്കുന്നത്. റിലീസിൻറെ 12-ാം ദിവസമാണ് മമ്മൂട്ടി ചിത്രം മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ നിരയിലേക്ക് കടന്നുവന്നിരിക്കുന്നത്.

Signature-ad

അതേസമയം ദൃശ്യത്തിൻറേത് സമാനതകളില്ലാത്ത നേട്ടമാണ്. പത്ത് വർഷം മുൻപുള്ള ടിക്കറ്റ് നിരക്കും തിയറ്ററുകളുടെ എണ്ണവുമൊക്കെ പരിശോധിക്കുമ്പോൾ 10 വർഷം വിജയചിത്രങ്ങളുടെ പട്ടികയിൽ നിലനിന്നു എന്നത് വലിയ നേട്ടമാണ്. അതേസമയം കണ്ണൂർ സ്ക്വാഡ് രണ്ടാം വാരത്തിലും മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്. സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വാരം അവസാനിക്കുമ്പോഴേക്കും 70 കോടി ഏതാണ് ഉറപ്പിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: