തിരുവനന്തപുരം:സംസ്ഥാനത്ത് റെയില്‍വേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയില്‍ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ.
റെയില്‍വേയുടെ 2022-23 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച്, തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷന്റെ വരുമാനം 215.95 കോടിയാണ്. പ്രതിദിനം 59 ലക്ഷത്തിലധികം വരുമാനം തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷന് ലഭിക്കുന്നുണ്ട്. ഏകദേശം 30,000-ലധികം യാത്രക്കാരാണ് ഓരോ ദിവസവും ഈ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.
തിരുവനന്തപുരം കഴിഞ്ഞാല്‍, രണ്ടാം സ്ഥാനം സ്വന്തമാക്കിയത് എറണാകുളം ജംഗ്ഷനാണ്. 213 കോടി രൂപയുടെ വരുമാനമാണ് എറണാകുളം ജംഗ്ഷന് ലഭിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 73.18 ലക്ഷം യാത്രക്കാര്‍ എറണാകുളം ജംഗ്ഷനില്‍ എത്തിയിട്ടുണ്ട്. ഇത്തവണ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനാണ്. പ്രതിവര്‍ഷം 97,000 യാത്രക്കാര്‍ എത്തുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ വാര്‍ഷിക വരുമാനം 147 കോടി രൂപയാണ്.