NEWSWorld

ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും സംഗീത നിശയില്‍ പങ്കെടുത്തവര്‍ 

ടെൽ അവീവ്: ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും സംഗീത നിശയില്‍ പങ്കെടുത്തവര്‍.കഴിഞ്ഞ ദിവസം ഗാസക്ക് സമീപത്തെ കിബുട്സില്‍ സംഘടിപ്പിച്ച സംഗീത-നൃത്ത പരിപാടിക്കെത്തിയവരെയാണ് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് കൊന്നുതള്ളിയത്.

 ഇവിടെനിന്ന് 260ലധികം മൃതദേഹങ്ങള്‍ ലഭിച്ചു. മിസൈലാക്രമണത്തിലൂടെയും വെടിവെച്ചുമായിരുന്നു കൊല. രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവെച്ച്‌ വീഴ്ത്തി. ഇവിടെ നിന്ന് നൂറിലേറെപ്പേരെ തടവിലാക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും യുവതികളും യുവാക്കളുമാണ്.

Signature-ad

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സിനും പരിക്കേറ്റു.130 ഇസ്രയേല്‍ പൗരന്മാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.

 ഹമാസ് ആക്രമണത്തില്‍ പത്ത് നേപ്പാള്‍ പൗരന്മാരും, ഇസ്രയേല്‍ സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Back to top button
error: