KeralaNEWS

കുട്ടിപ്പോലീസിന്‍െ്‌റ അന്വേഷണ മികവില്‍ സൈക്കിള്‍ മോഷ്ടാവ് കുടുങ്ങി

കൊല്ലം: വാളത്തുംഗല്‍ ഗവണ്‍മെന്റ് സ്‌കുളില്‍ കുട്ടികളുടെ സൈക്കില്‍ മോഷണം പോകുന്നത് പതിവായിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് തലവേദനയായതോടെ സ്‌കൂള്‍ പരിസരത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചു. എന്നാല്‍ ക്യാമറയൊന്നും കൂസാതെ മോഷണം തുടര്‍ക്കഥയായി. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവ് കടന്ന് വരുന്നത് പതിഞ്ഞിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

നാല് സൈക്കിളുകള്‍ കവര്‍ന്ന മോഷ്ടാവിനെ പിടികൂടാന്‍ ഒടുവില്‍ സ്‌ക്കൂളിലെ തന്നെ പോലീസ് കേഡറ്റുകള്‍ മുന്നിട്ടിറങ്ങി. സ്‌കൂള്‍ കലോല്‍ത്സവ ദിവസം നാലമത്തെ സൈക്കില്‍ മോഷ്ടിച്ച് കടന്ന വിരുതന്‍ അഞ്ചാമത്തെ സൈക്കില്‍ മോഷ്ടിക്കാന്‍ സ്‌ക്കൂളിലെത്തുമെന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം തന്ത്രപരമായി സ്‌ക്കൂളിനുള്ളില്‍ കടന്ന മോഷ്ടാവ് രക്ഷിതാവിന്റെ വേഷത്തിലാണ് എത്തിയത്. മോഷ്ടാവ് പതിയെ സൈക്കില്‍ പാര്‍ക്കിങ്ങ് കേന്ദ്രത്തിലെത്തി അടുത്ത സൈക്കിളെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെ എസ്പിസി കേഡറ്റുകള്‍ പിന്തുടര്‍ന്നു.

Signature-ad

ഇവരുടെ ബഹളം കേട്ട് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കേഡറ്റുകളായ ഹുസൈന ബാനുവും റോമയും അനീഷിനെ തടഞ്ഞു. സൈക്കിള്‍ ഉപേക്ഷിച്ച ശേഷം അനീഷ് ഇവരെ വെട്ടിച്ച് കടന്നെങ്കിലും നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അനീഷിനെ പിന്തുടര്‍ന്ന് പിടികൂടി ഇരവിപുരം പോലീസിന് കൈമാറുകയായിരുന്നു. സ്‌കൂളിന് പുറമേ മറ്റ് പലയിടങ്ങളില്‍നിന്നും അനീഷ് സൈക്കിള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇവയിലധികവും ആക്രിക്കടയിലാണ് വിറ്റിരുന്നത്. പ്രതി അനീഷിനെ പോലീസ് റിമാന്റ് ചെയ്തു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളായ ഹുസൈനയും റോമയും ഇന്ന് സ്‌ക്കൂളിലെ താരങ്ങളാണ്.

 

Back to top button
error: