KeralaNEWS

കൊച്ചി മുനമ്ബത്ത് ഫൈബര്‍ ബോട്ട് മുങ്ങി കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്ബത്ത് ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുന്നു.കോസ്റ്റല്‍ പൊലീസും മറൈൻ എൻഫോമെന്‍റും കോസ്റ്റ് ഗാര്‍ഡുകളുo മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

 മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച്‌ മടങ്ങുന്നതിനിടെ ബോട്ട് തിരയില്‍പ്പെട്ട് മുങ്ങുകയായിരുന്നു.ഏഴ് മത്സ്യത്തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നു പേരെ രക്ഷിച്ചിരുന്നു. രക്ഷപ്പെടുത്തിയ മൂന്നുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Signature-ad

അഞ്ചു പേര്‍ക്ക് കയറാവുന്ന ഫൈബര്‍ വള്ളത്തില്‍ ഏഴു പേര്‍ കയറിയതും അളവിലും അധികം മീൻ ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച തിരച്ചിലില്‍ മറിഞ്ഞ വള്ളത്തെ കുറിച്ചോ ആളുകളെ കുറിച്ചോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. മുനമ്ബത്തേയും വൈപ്പിനിലേയും മത്സ്യ തൊഴിലാളികളും തിരച്ചില്‍ സംഘത്തിലുണ്ട്.

Back to top button
error: