KeralaNEWS

പാലക്കാടിന് സ്വന്തമായി വിമാനത്താവളം; ലോക്സഭയിൽ വീണ്ടും ആവശ്യമുന്നയിച്ച് വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട് ജില്ലയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് വി കെ ശ്രീകണ്ഠൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.വ്യോമയാന മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ലയായ പാലക്കാട്‌ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന പ്രദേശം കൂടിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ തരം വ്യവസായങ്ങളും ഉള്ള കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ ജില്ലയാണ്  പാലക്കാട്.അതോടൊപ്പം തന്നെ കേരളത്തിലെ ഏക ഐഐടി പ്രവർത്തിക്കുന്നതും പാലക്കാട് ജില്ലയിലാണ്.

ദക്ഷിണ റെയിൽവേയുടെ ഡിവിഷണൽ ആസ്ഥാനം കൂടിയായ പാലക്കാട് ജില്ല കോയമ്പത്തൂരിനും -കൊച്ചിക്കും ഇടയിലുള്ള വ്യവസായ ഇടനാഴി പൂർത്തിയാകുന്നതോടുകൂടി കൂടുതൽ വിദേശ നിക്ഷേപം നടക്കുന്ന ജില്ലയായി മാറുമെന്നും എം പി പറഞ്ഞു.

 

 2030ഓടെ രാജ്യത്ത് 200 വിമാനത്താവളങ്ങൾ കൂടി പ്രവർത്തനക്ഷമമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഗതി ശക്തി പദ്ധതിക്ക് കീഴിൽ നിരവധി വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ പാലക്കാട് ജില്ലയും, വിമാനത്താവളത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെയും ഈ‌ ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു.

Back to top button
error: