നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അവസ്ഥ വളരെ പരിതാപകരമെന്ന് ആരാധകര്‍; ഒഴിഞ്ഞ ഇരിപ്പിടങ്ങളില്‍ പക്ഷി കാഷ്ഠങ്ങള് മാത്രം, കഷ്ടം തന്നെ!
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ കാണികളുടെ പങ്കാളിത്തം ചർച്ചയാവുകയാണ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് – ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തിൽ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ സ്റ്റേഡിയം പാതിപോലും നിറഞ്ഞില്ല. മാച്ച് പുരോഗമിച്ചുകൊണ്ടിരിക്കെ ആരാധകർ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. എന്നാലും സ്റ്റേഡിയം നിറയ്ക്കാനായില്ല. ഇതിനിടെ സൗജന്യ ടിക്കറ്റ് വിതരണം ചെയ്ത് ഗ്യാലറി നിറയ്ക്കാനും ശ്രമിച്ചു. എന്നിട്ടും ഫലം കണ്ടില്ല.
So, it wasn’t just Hyderabad! Just have a look at these seats in world’s biggest stadium in Ahmedabad on the first day of the World Cup! Shambolic from BCCI ♂️♂️♂️ #WorldCup2023 #CWC23pic.twitter.com/PH2dDErGx1
— Farid Khan (@_FaridKhan) October 5, 2023
കാണികൾ കയറുന്നില്ലെന്ന് മാത്രമല്ല, സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളും ചർച്ചയാവുകയാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ സീറ്റുകൾ വൃത്തികേടായി കിടക്കുന്നത് കാണാം. ഇരിപ്പിടങ്ങളിൽ പക്ഷികളുടെ കാഷ്ഠങ്ങളും മറ്റുമുണ്ട്. വീഡിയോ കാണാം…
Ahmedabad Stadium Seats
Is this Video Of Today , Can’t Believe India Hosted World Cup 2023 like this ?
Like Seriously it is the Start Of World Cup (Eng vs Nz) !
Hope Tomorrow in Hyderabad Stadium Atleast Seats are Clean pic.twitter.com/e6xMRr3XWQ
— TopA Reacts (@TopaReacts) October 5, 2023
ലോകകപ്പിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ അവസ്ഥയെന്ന് ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നു. എന്തായാലും മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് കൂറ്റൻ ജയം നേടിയിരുന്നു. 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒമ്പത് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കിവീസ് വിജയലക്ഷ്യം മറികടന്നു. ഡെവോൺ കോൺവെ (152), രചിൻ രവീന്ദ്ര (123) എന്നിവരുടെ സെഞ്ചുറിയാണ് ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചത്.
Ahmedabad ♂️
Expected more from the biggest stadium in the WORLD!
The seats are covered in bird poop which is disgusting!
How will the BCCI expect people to attend when there isn’t a clean place to sit for such a long match?#ENGvsNZ #Ahmedabadpic.twitter.com/HXVuGeUFIS
— BatBallBanter (@batballbanters) October 5, 2023
ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാതം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ ബൗണ്ടറിയുടെ കണക്കിൽ മറികടന്നാണ് ഇംഗ്ലണ്ട് ചാംപ്യന്മാരായിരുന്നത്. രണ്ടാം ഓവറിൽ തന്നെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. വിൽ യംഗ് (0) നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. സാം കറനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയത് രവീന്ദ്ര. 13 ഏകദിനം മാത്രം കളിക്കുന്ന താരം കിട്ടിയ അവസരം മുതലാക്കി. ഇരുവരും 273 റൺസാണ് കൂട്ടിചേർത്തത്.
So, it wasn’t just Hyderabad! Just have a look at these seats in world’s biggest stadium in Ahmedabad on the first day of the World Cup! Shambolic from BCCI ♂️♂️♂️ #WorldCup2023 #CWC23 #EnglandCricket #ENGvNZ
— Leo (@iamleo825) October 5, 2023