KeralaNEWS

കൊച്ചിയിൽ ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വർണവും പണവും കവർന്ന യുവതി അറസ്റ്റിൽ

കൊച്ചി: ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വർണവും പണവും കവർന്ന കേസിൽ യുവതി അറസ്റ്റിൽ.തൃശൂർ മണ്ണുത്തി സ്വദേശി അൻസിയയെയാണ് എളമക്കര പൊലീസ് പിടികൂടിയത്.
കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം.12.5 പവൻ സ്വർണമാണ് അൻസിയ ഇയാളിൽ നിന്നും കവർന്നത്.കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ ഫേസ്ബുക്ക് വഴിയാണ് അൻസിയ പരിചയപ്പെട്ടത്.തുടർന്ന് എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ശേഷം ഇടപ്പള്ളിയിൽ മുറിയെ‌ടുത്തിട്ട് പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ്‌ കൊടുത്ത് മയക്കിക്കിടത്തി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.എളമക്കര എസ്എച്ച്ഒ എസ്.ആർ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: