KeralaNEWS

പദയാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല;പാർട്ടി പറയുന്നിടത്ത് മത്സരിക്കും:സുരേഷ് ഗോപി

തൃശൂർ:സഹകാരി സംരക്ഷണ പദയാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറയുന്നത് രാഷ്ട്രീയ അപക്വത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെയാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്.ആവേശം കൊണ്ടല്ല, മനുഷ്യത്വം കൊണ്ടു മാത്രമാണ് പദയാത്ര നടത്തുന്നത്. തൃശൂര്‍ കഴിഞ്ഞാല്‍ കണ്ണൂരിലേക്കും  പദയാത്ര സംഘടിപ്പിക്കും.

Signature-ad

ശുദ്ധീകരണത്തിന്റെ തുടക്കമാണ് പദയാത്രയെന്നും കേരളം ആര് ഭരിച്ചാലും യാത്ര തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Back to top button
error: