പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിലെ മൊബൈൽ ഫോൺ നിരോധനം ഇന്ന് നിലവില്‍ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ വ്യാജ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കൂടി പ്രചരിച്ചതിന് പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടി.
ക്ഷേത്ര പരിസരത്ത് മൂന്നിടങ്ങളിലായി ഫോൺ സൂക്ഷിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. 5 രൂപ വീതം നൽകിയാൽ ഭക്തര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും ദേവസ്വം വകുപ്പ് അറിയിച്ചു.
ജൂലൈ മാസത്തില്‍ കർണാടകയിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.