കൊച്ചി: തൃപ്പൂണിത്തുറയിൽ രാ സലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിൽ. കൊല്ലം കിളികൊല്ലൂർ പ്രകൃതി നഗർ മുന്നാസ് വീട്ടിൽ ബിലാൽ മുഹമ്മദ്(34),കണ്ണൂർ മോവഞ്ചേരി ചെമ്പിയോട് വീട്ടിൽ ആരതി(29) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി റിഫനറി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള അപ്പാർട്ട്മെന്റിൽ നിന്ന് കൊച്ചി സിറ്റി ഡാൻസാഫ് ,തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 22 ഗ്രാം ലഹരി മരുന്ന് ആണ് കണ്ടെടുത്തത്.
അതേസമയം കൊച്ചിയിൽ എഡിഎംഎ കൈവശം വെച്ച കേസിൽ 51 കാരനേയും യുവതിയേയും പോലീസ് പിടികൂടി. 51 കാരനായ ഷാജി പി സി ,തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട് നങ്ങുളത്ത് വീട്ടിൽ 31 കാരിയായ രേഷ്മ കെ എന്നിവരെയാണ് ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിൽ വെച്ച് പിടികൂടിയത്.
2.67 ഗ്രാം എഡിഎംഎയും 0.14 ഗ്രാം മെത്തഫിറ്റമീൻ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്