KeralaNEWS

മഞ്ഞപ്പടയ്ക്ക് കരുത്തേകി ദിമിത്രിയോസ് തിരികെയെത്തുന്നു

 സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ ആരാധകർക്ക് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു.എന്നാൽ ആദ്യത്തെ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി ബെംഗളൂരുവിനെ കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷകൾ തന്നെയാണ് നൽകിയിട്ടുള്ളതും. വലിയ പിഴവുകളൊന്നും ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ നടത്തിയില്ലെന്നതും ഈ സീസണിൽ ടീം മുന്നേറുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നുണ്ട്.
 ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ നേരിടുന്നത് ജംഷഡ്‌പൂർ എഫ്‌സിയെയാണ്. കഴിഞ്ഞ മത്സരത്തെപ്പോലെ തന്നെ സ്വന്തം മൈതാനത്തു വെച്ചാണ് ഈ മത്സരവും നടക്കുന്നത്.ആദ്യത്തെ മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി കളിക്കളത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ കരുത്ത് നൽകി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ്  കളിക്കാനിറങ്ങുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.ഡ്യൂറന്റ് കപ്പിനു മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ പരിക്കേറ്റു പുറത്തായ ദിമിത്രിയോസിനു മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.സംഗതി ശരിയെങ്കിൽ

ദിമിത്രിയോസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ദിമിത്രിയോസ്.

 

Signature-ad

അതേസമയം അടുത്ത മത്സരത്തിൽ താരത്തെ ഇറക്കാൻ പരിശീലകൻ തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ടീമിൽ പെട്ടെന്നൊരു അഴിച്ചുപണിക്ക്  പരിശീലകൻ തയ്യാറാക്കാനുള്ള സാധ്യത തീരെ കുറവാണ് കാണുന്നത്.അങ്ങനെയെങ്കിൽ പകരക്കാരനായി ദിമിത്രിയോസ് ഇറങ്ങാനാണ് സാധ്യത.താരത്തിന്റെ വരവോടെ ടീമിന്റെ ഫോർമേഷനിലും മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

Back to top button
error: