KeralaNEWS

പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗിക പീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി  പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗിക പീഡനത്തിരയാക്കി നാലര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അഞ്ചു വര്‍ഷം തടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

 കുന്നംകുളം പോക്‌സോ കോടതിയുടേതാണ് വിധി.കോട്ടപ്പടി പോലിയത്ത് സുധീഷി (35)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.

2018ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി വീട്ടില്‍ വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്.ശേഷം സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തുകയായിരുന്നു.

Signature-ad

പെൺകുട്ടിയുടെ പരാതിയിൽ കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാനാണ്  കേസ് അന്വേഷിച്ചത്.പ്രതി വിറ്റ സ്വര്‍ണാഭരണങ്ങള്‍ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

Back to top button
error: