KeralaNEWS

12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ വരെ പോയി; ആരോടും പരിഭവമില്ല: ജയറാം

ലയാള സിനിമയുടെ എന്നത്തേയും ജനപ്രിയ നായകൻമാരിൽ ഒരാൾ തന്നെയാണ് ജയറാം.എന്നാൽ സിനിമകളുടെ തിരഞ്ഞെടുപ്പുകൾ അദ്ദേഹത്തിന്റെ കരിയറിൽ അടുത്ത കാലത്തായി വലിയ ഇടിവുകൾ ഉണ്ടാക്കിയിട്ടുണ്ട്.

ചില അന്യ ഭാഷാ ചിത്രങ്ങളിൽ മാത്രം ഇടക്ക് വന്നുപോകുന്ന കഥാപാത്രങ്ങൾ ഒഴിച്ചാൽ ഇപ്പോൾ ഏറെക്കാലമായി അദ്ദേഹം മലയാള സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ്.ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

എന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടക്ക്  ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോയിട്ടില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ചില നിമിഷങ്ങൾ അടുത്തിടെ ഉണ്ടായി.എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ വരെ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി.

Signature-ad

 

സുഹൃത്തുക്കൾ ആയാലും സിനിമയിലെ മറ്റാരായാലും ആരും എന്നെ ഇന്ന് വിളിക്കാറില്ല.ഇനി നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല.വളരെ സങ്കടം തോന്നിയ നാളുകൾ.സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.  വല്ലപ്പോഴും പരിചയം പുതുക്കാനായെങ്കിലും ഒരു ഫോൺ… ആ വിളികൾ മാത്രം മതി. അതൊക്കെയല്ലേ ഒരു സന്തോഷം.അതുപോലും എനിക്ക് നഷ്ടപെട്ട ആ ദിവസങ്ങളിൽ ഞാൻ മാനസികമായി ഏറെ വിഷമിച്ചിരുന്നു. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്.

 

എന്റെ നല്ല സമയത്ത്, വലിയ പ്രതിഫലമൊക്കെ കിട്ടിക്കൊണ്ടിരുന്ന സമയത്ത് പണത്തിലെ വില അറിഞ്ഞിരുന്നില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം അതൊന്ന് വേറെയാണ്… ഞാനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്, പല സമയത്തും എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടപ്പോൾ എനിക്ക് പിന്തുണയായി നിന്നത് എന്റെ ഭാര്യയാണ്. ചെറിയ കഥാപാത്രങ്ങൾ ഒക്കെ വരുമ്പോൾ ചെയ്യേണ്ടെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ലെന്ന് പറയുമായിരുന്നു. നമുക്ക് എന്ത് തോന്നിയാലും പുറകിൽ ഒരാൾ ഒരു പ്രശ്നവുമില്ല എന്ന് പറയാനുണ്ടാവുമ്പോൾ ഒരു ബലമാണ് എന്നും ജയറാം പറയുന്നു.

Back to top button
error: