ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന “യൗവനതീക്ഷ്ണവും പ്രേമസുരഭിലവും” എന്ന പുതിയ സിനിമയുടെ ചർച്ചകളിൽ ആയിരുന്നു അവസാനകാലത്ത് അനിൽ പനച്ചൂരാൻ. തീഷ്ണമായ സമരത്തെ പശ്ചാത്തലമാക്കി നിസാം റാവുത്തർ എഴുതിയ സിനിമയുടെ പാട്ടിനു വേണ്ടിയുള്ള ചർച്ചകൾ ആയിരുന്നു അത്. കൊച്ചിയിലെ ബിജിപാലിന്റെ സ്റ്റുഡിയോയുടെ മുകളിൽ വച്ചായിരുന്നു ചർച്ചകൾ.
“അനിൽ ഞങ്ങൾക്ക് വേണ്ടത് പാട്ടല്ല കവിതയാണ്. കൂട്ടുകാരൻ എഴുതി പൂർത്തിയാക്കിയ സിനിമയുടെ തിരക്കഥ ആയുസ്സു മുഴുവൻ ഭദ്രമാക്കി കൊണ്ടുനടക്കുന്ന കവി ഈ സിനിമയിലുണ്ട്.ഒടുവിൽ വിശ്വസ്തനായ ഒരു സംവിധായകനെ കണ്ടുപിടിച്ച് കഥ ഏൽപ്പിച്ച് അയാൾ പോകുന്നത് മരണത്തിലേക്കാണ്. അയാളുടെ മൃതദേഹത്തിന്റെ കൈമടക്കിൽ നിന്ന് കിട്ടുന്ന കവിതയാണ് അനിൽ നിങ്ങൾ തരേണ്ടത്.”
” ഞാനത് പാടി അഭിനയിച്ചോട്ടെ ” എന്നാണ് മറുപടിയായി അനിൽ ചോദിച്ചത്. “ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പോലിക്കവേ ” അതിൽ എഴുതാതെ പോയ വരികൾ എനിക്ക് ഇതിൽ എഴുതണം.
എന്നാൽ വരികൾ എഴുതാതെ അനിൽ പോയി.നിസാം റാവുത്തർ കുറിക്കുന്നു.
“രാത്രിയായി,
പനച്ചൂരാനും മരിച്ചിരിക്കുന്നത്രേ..
ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നു.
നി ൻ്റെവെല്ലുവിളി ഏറ്റെടുക്കുന്നു
ചോര വീണ മണ്ണിൽ നിന്നിനേക്കാൾ
ഫീലിലൊരു കവിത നിങ്ങൾക്ക് തരും
ആ കവിത ഇനി എറണാകുളത്ത് വരുമ്പോ
എൻ്റെ കൈ മടക്കിലുണ്ടാകും.
നീയത് ടോമിനോട് പറയണ്ട
നാലുവരി എഴുതി
വായിക്കു…
എന്ന് പറഞ്ഞപ്പോൾ
അനിലേട്ടൻ പറഞ്ഞു
പഞ്ച് കളയല്ലേ ടാ റാവുത്തരേ…
നിന്നെ ഞാൻ കാണിക്കുന്നുണ്ട്
ദിലീപിനോട് പറയണം
ഞാൻ വരുന്നുണ്ട്..
നമുക്ക് ഫ്ലാറ്റിൽ കാണാം
പിന്നെ
അറിയുന്നു
നിങ്ങൾ ഞങ്ങളെ വിട്ട് പോയ്ക്കളഞ്ഞെന്ന്
അ നാലുവരി
വീട്ടിലുണ്ടാകും അല്ലേ,,,
അതോ
കൈമടക്കീൽ ചുരുട്ടി വച്ചിരിക്കുന്നോ?”