IndiaNEWS

ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്‍റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു

ലക്നൗ:ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്‍റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം.

ചൗബേപുര്‍ മേഖലയിലെ താമസിക്കാരിയായ യുവതി രാത്രി തന്‍റെ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.യുവാവ് വീട്ടിലെത്തിയപ്പോള്‍ കാമുകിയുടെ കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്നു. കൂട്ടുകാരിയുമായും ശാരീരികബന്ധത്തിലേര്‍പ്പെടാൻ കാമുകി യുവാവിനെ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ച യുവാവിന്‍റെ സ്വകാര്യഭാഗത്തു യുവതി മാരകമായി കടിക്കുകയായിരുന്നു.

യുവാവിന്‍റെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ ആക്കിയത്.സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: