IndiaNEWS

മണിപ്പൂരില്‍ നാല് ബി.ജെ.പി ഓഫിസുകൾ കത്തിച്ചു

ഇംഫാൽ: ‍കലാപം തുടരുന്ന മണിപ്പൂരില്‍ ബി.ജെ.പി ഓഫിസ് കത്തിച്ചു. തൗബാല്‍ ജില്ലയിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസാണ് കത്തിച്ചത്.ഇവിടെ നേരത്തെ ബി.ജെ.പിയുടെ മൂന്ന് ഓഫിസുകള്‍ കത്തിച്ചിരുന്നു.

മെയ്തേയ് വിദ്യാര്‍ഥികളെ കൊലചെയ്തെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് എം.എല്‍.എമാര്‍ കത്തയച്ചിട്ടുണ്ട്.

പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് ഇന്‍റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

Signature-ad

 

മണിപ്പൂരില്‍ ജൂലൈയില്‍ കാണാതായ മെയ്‌തേയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചുകിടക്കുന്ന വിദ്യാര്‍ഥികളുടെ പിറകില്‍ ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്.

 

അതേസമയം കലാപത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ മണിപ്പൂരില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Back to top button
error: