ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിപ്പ്. പുതിയ പ്രവൃത്തി സമയം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം 4.30 വരെയാണ്. മുമ്പ് ഇത് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു. കോണ്‍സുലാര്‍ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ 11.15 വരെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. പാസ്‌പോര്‍ട്ട്, വിസ, പിസിസി ഉള്‍പ്പെടെയുള്ള രേഖകളുടെ വിതരണം ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.15 വരെയാകും.
Check Also
Close