NEWSWorld

വിഷമദ്യം കുടിച്ച്‌ 17 പേര്‍ മരിച്ച സംഭവം: ഇറാനില്‍ നാല് പേര്‍ക്ക് വധശിക്ഷ

ടെഹ്റാൻ:വിഷമദ്യം കുടിച്ച്‌ 17 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ച്‌ ഇറാൻ.മെഥനോള്‍ അടങ്ങിയ മദ്യം കുടിച്ച്‌ 17 പേര്‍ മരിക്കുകയും 191 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷാവിധി.

ടെഹ്‌റാന്റെ പടിഞ്ഞാറുള്ള ആല്‍ബോര്‍സ് പ്രവിശ്യയില്‍ വിഷമദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 11 പ്രതികള്‍ക്കെതിരെ അഴിമതിക്കുറ്റം ഉള്‍പ്പെടെ ചുമത്തിയതായി ജുഡീഷ്യറി വക്താവ് മസൂദ് സെതയേഷി പറഞ്ഞു. 11 പേരില്‍ നാല് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും വിധിച്ചതായും പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും സെതയേഷി വ്യക്തമാക്കി.

Signature-ad

1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍ ഇറാനില്‍ മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

Back to top button
error: