CrimeNEWS

രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വൻ കവർച്ച, ജൂവലറിയിൽനിന്ന് 20 കോടിയുടെ സ്വർണം കവർന്നു; എല്ലാ സിനിമാ സ്റ്റൈലിൽ! ടെറസ് വഴി അകത്ത് കടക്കും മുമ്പ് വൈദ്യുതി കട്ടാക്കി, കാമറ ഓഫായി…

ദില്ലി: ദില്ലിയെ ഞെട്ടിച്ച് വൻ കവർച്ച. ജംങ്പുരയിലെ ജൂവലറിയിൽ നിന്ന് 20 കോടിയുടെ സ്വർണം കവർന്നു. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയിലെ ജംഗ്‌പുരയിലുള്ള ഉംറാവോ സിംഗ് ജൂവലറിയിലാണ് സിനിമ സ്റ്റൈൽ കവർച്ച നടന്നത്. സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ 20 കോടിയുടെ സ്വർണം കവർന്നത്. തിങ്കളാഴ്ച കട അവധിയായതിനാൽ ഞായറാഴ്ച വൈകുന്നേരം ആഭരണങ്ങളും പണവും സ്ട്രോങ്ങ് റൂമിൽ വച്ച് പൂട്ടിയിരുന്നു. ഇന്നലെ രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തു അറിയുന്നത്. തുടർന്ന് പോലീസിനെ അറിയിച്ചു.

ടെറസിലൂടെ അകത്തു പ്രവേശിക്കുന്നതിന് മുൻപായി മോഷ്ടാക്കൾ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാൽ കടയിലെ സിസിടിവി പ്രവർത്തനരഹിതമായി. തുടർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ചു സ്ട്രോങ് റൂമിന്റെ ഭിത്തിയിൽ ദ്വാരം ഉണ്ടാക്കിയാണ് കവർച്ച നടത്തിയത്. സമീപത്തെ കടകളിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: