ബീജിംഗ്: ഏഷ്യൻ ഗെയിംസില്‍ 20 സ്വര്‍ണവുമായി ചൈന മുന്നില്‍.20 സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകളാണ് ചൈനയാണ് പട്ടികയിൽ.
അഞ്ച് സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളുമായി ദക്ഷിണ കൊറിയ രണ്ടാമതെത്തിയപ്പോള്‍ 14 മെഡലുകള്‍ നേടി ജപ്പാൻ മൂന്നാമതാണ്.
സ്വർണം ഒന്നും നേടാനായില്ലെങ്കിലും അഞ്ച് മെഡലുകൾ നേടി ഇന്ത്യയും കരുത്ത് കാട്ടി.ഷൂട്ടിങ്ങിൽ ഒരു വെള്ളിയും വെങ്കലവും റോവിങ്ങിൽ രണ്ട് വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്.നിലവിൽ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം ഏഷ്യൻ ഗെയിംസിൽ കൂടുതൽ മെഡലുകൾ തേടി ഇന്ത്യ ഇന്നിറങ്ങും.വനിതാ ക്രിക്കറ്റിൽ മെഡലുറപ്പിച്ച ഇന്ത്യ ഷൂട്ടിങ്ങിലും റോവിങ്ങിലും സ്വർണ പ്രതീക്ഷകളുമായാണ് മത്സരിക്കാനിറങ്ങുക.
വനിതാ ക്രിക്കറ്റിൽ സ്വർണം ഉറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.അയൽക്കാരായ ശ്രീലങ്കയാണ് കലാശപ്പോരിൽ എതിരാളികൾ.രാവിലെ ഇന്ത്യൻ സമയം 11ന് ഫൈനൽ ആരംഭിക്കും. ഷൂട്ടിങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഇന്ത്യൻ താരങ്ങൾ മെഡൽ പോരാട്ടത്തിനായി ഇറങ്ങും.