IndiaNEWS

കനത്ത മഴ; ബീഹാറിൽ പാലം തകർന്നു വീണു

പട്‌ന: കനത്ത മഴ തുടരുന്നതിനിടയിൽ  ബീഹാറില്‍ പാലം തകർന്നു. ബര്‍നാര്‍ നദിക്ക് കുറുകെയുള്ള സോനോ ചുര്‍ഹെത് കജ്‌വെ പാലത്തിന്റെ നാല് തൂണുകളാണ് തകര്‍ന്നത്.

ശനിയാഴ്ച ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം.കനത്ത മഴയിൽ  നദിയിലെ ജലനിരപ്പ് ഉയർന്നതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.ഇതോടെ 12ലധികം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.

പാലം അപകടത്തിലായ വിവരം ആളുകളെ അറിയിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Signature-ad

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി സബ് ഇൻസ്‌പെക്ടര്‍ ബിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചതായി സോനോ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) ചിത്രഞ്ജൻ കുമാര്‍ പറഞ്ഞു. കൂറ്റൻ പാലം തകര്‍ന്നതോടെ സംസ്ഥാനത്തെ പാലങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ച്‌ വീണ്ടും സംശയമുയര്‍ന്നു. അതേസമയം, പുഴയിലെ അനധികൃത മണലെടുപ്പാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അടുത്തിടെ 1717 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരുന്ന നാലുവരി പാലവും ബീഹാറിൽ തകർ‌ന്നുവീണിരുന്നു. ഗംഗാനദിക്ക് കുറുകെ ഭാഗൽപുരിലെ അഗുവാനി – സുൽത്താൻ ഗഞ്ച് പാലമാണ് തകർന്നത്.

Back to top button
error: