തിരുവനന്തപുരം: പുതുപ്പള്ളിയിലെ വിജയദിവസം മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വി ഡി സതീശനുമായി തര്‍ക്കിച്ചത് പരിഹാസ്യമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സുധാകരൻ രംഗത്തെത്തിയത്. പുതുപ്പള്ളിയില്‍ തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്നും എല്ലാ ക്രെഡിറ്റും സതീശൻ എടുത്തോട്ടെന്നും സുധാകരൻ പ്രതികരിച്ചു.
‘ക്രെഡിറ്റിന് വേണ്ടിയല്ല ഞാൻ ഒന്നും ചെയ്യുന്നത്, പാര്‍ട്ടിക്ക് വേണ്ടിയാണ് അത് ഇനിയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശനുമായി ഒരു തര്‍ക്കവുമില്ല. നല്ല സൗഹൃദത്തിലാണ് അന്നും ഇന്നും’മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധാകരൻ വ്യക്തമാക്കി.