കായംകുളം:വന്ദേഭാരത് ട്രെയിനിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേയുടെ നടപടിയില്‍ കായംകുളം ടൗണ്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അൻസാരി കോയിക്കലേത്ത് അറിയിച്ചു.
തീരദേശ റെയില്‍വേയുടെ ആസ്ഥാനവും കൊല്ലത്തിനും എറണാകുളത്തിനും ഇടയിലുള്ള റെയില്‍വേ ജംഗ്ഷനുമായ കായംകുളത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിയാത്ത എ.എം.ആരിഫ് എംപിയും യു.പ്രതിഭയടക്കമുള്ള എംഎല്‍എമാരും ചേര്‍ന്ന് കായംകുളത്ത് ടെയിനിന് സ്വീകരണം നല്‍കുന്നത് ജനവഞ്ചനയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ: ഇ. സമീര്‍ ആരോപിച്ചു.
വന്ദേ ഭാരത് ട്രെയിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കാതിരുന്നിട്ടും എം.പി. എം.എല്‍.എ.എന്നിവര്‍ സ്വീകരണം നല്‍കാൻ തീരുമാനിച്ചത് പൊതുജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി.മെമ്ബര്‍ അഡ്വ.യു. മുഹമ്മദ് ആരോപിച്ചു.