ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം .രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം അറിയും .മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേർന്നു .. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്ന് പിന്മാറിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത്തിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.ഇതിനു മുൻപ് രാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്വാൾ എന്നിവർ ചർച്ചകൾ നടത്തിയിരുന്നു.
Related Articles
”ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങള്‍ക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ല”
November 9, 2024
ഡെപ്യൂട്ടി തഹസീല്‍ദാര്‍ നാടുവിട്ടത് ഭീഷണി ഭയന്ന്, പത്തുലക്ഷം രൂപ തട്ടി; മൂന്ന് പേര് അറസ്റ്റില്‍
November 9, 2024
ട്രെയിന്‍ പോയിട്ടും റെയില്‍വെ ഗേറ്റ് തുറന്നില്ല; അന്വേഷിച്ചപ്പോള്‍ കണ്ടത് മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ
November 9, 2024
Check Also
Close
-
വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധം, പുതിയ നിയമവുമായി യു.എ.ഇNovember 9, 2024