NEWS
24 മണിക്കൂറിനിടെ 18,177 കോവിഡ് കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,03,23,965 ആയി.
20,923 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേര്‍ മരിച്ചു. രോഗം ബാധിച്ച് 2,47,220 ചികിത്സയിലുണ്ട്. 99,27,310 പേര്‍ രോഗമുക്തരായി. ആകെ മരണം 1,49,435. ജനുവരി രണ്ട് വരെ 17,48,99,783 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി. ശനിയാഴ്ച മാത്രം 9,58,125 സാംപിളുകള്‍ ടെസ്റ്റ് ചെയ്തു.