തമിഴ്നാട് സ്വദേശികളായ നാല് യുവാക്കള്‍ക്കാണ് ഇത്തവണത്തെ ഓണം ബമ്ബര്‍ അടിച്ചത്. 25 കോടിയുടെ സമ്മാനം അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് ഇവര്‍.
അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറില്‍ നിന്ന് ഓണം ബമ്ബര്‍ ടിക്കറ്റെടുത്തതെന്നും ഒന്നാം സമ്മാനമടിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും നാലുപേരില്‍ ഒരാളായ നടരാജൻ പറഞ്ഞു. കുപ്പുസ്വാമി, പാണ്ഡ്യരാജ്, രാമസ്വാമി എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് നടരാജൻ ടിക്കറ്റെടുത്തത്.
‘വയ്യാതെ കിടന്ന സുഹൃത്തിനെ കണ്ട് മടങ്ങും വഴി ഞങ്ങള്‍ നാലുപേരും ചേര്‍ന്ന് മൂന്ന് ലോട്ടറിയെടുത്തു. അടിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ലോട്ടറിയടിച്ചെന്ന് പലരും വിളിച്ച് പറഞ്ഞപ്പോഴും വിശ്വാസം വന്നില്ല. വലിയ സന്തോഷമുണ്ട്. കേരള സര്‍ക്കാരിനും നന്ദി. ഒരു മാസത്തില്‍ പണം കിട്ടുമെന്നാണ് പറഞ്ഞത്. കിട്ടുമ്ബോള് എന്ത് ചെയ്യണമെന്നുള്ളത് പ്ലാൻ ചെയ്തിട്ടില്ല എന്നും നടരാജൻ പറഞ്ഞു.