ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി മുതല്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവടങ്ങളില്‍ പ്രാക്ടീസ് ചെയ്യാം. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി), വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ (ഡബ്ല്യുഎഫ്എംഇ) അംഗീകാരം നേടിയതിന് പിന്നാലെയാണ് ബിരുദധാരികള്‍ക്ക് ഈ അവസരം ലഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും ഇത് ഉപകരിക്കും. ഇത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടും.
ലോകോത്തര തലത്തില്‍ അംഗീകരിക്കപ്പെട്ടതോടെ മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ വിദ്യാഭ്യാസം ആകര്‍ഷിക്കും. ഡബ്ല്യുഎഫ്എംഇ അംഗീകാരം രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെയും പ്രൊഫഷണലുകളുടെയും അന്തര്‍ദേശീയ അംഗീകാരവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും, ഇതുവഴി എല്ലാ മനുഷ്യരാശിക്കും മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.