KeralaNEWS

ഇഡിക്കെതിരെ കേസെടുത്ത് കേരള പോലീസ്

കൊച്ചി: ഇഡിക്കെതിരെ കേസെടുത്ത് കേരള പോലീസ്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍
മർദ്ദിച്ചെന്ന  സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്റെ പരാതിയെത്തുടർന്നാണ് കേസ്.

വടക്കാഞ്ചേരി നഗരസഭ  കൗണ്‍സിലറാണ് പി.ആര്‍. അരവിന്ദാക്ഷൻ.മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സ തേടിയതിന്‍റെ രേഖകളും എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ സെൻട്രല്‍ സിഐ അനീഷ് ജോയി ഇഡി ഓഫീസിലെത്തി ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.

പ്രാഥമിക അന്വേഷണത്തിനു ശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് അറിയിച്ചു.മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി. മൊയ്തീനെതിരേ മൊഴി നല്‍കാന്‍ പറഞ്ഞായിരുന്നു മര്‍ദനമെന്ന് പി.ആര്‍. അരവിന്ദാക്ഷന്‍ പറഞ്ഞു.

Signature-ad

ഹിന്ദി ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥനാണു മര്‍ദിച്ചത്. മുളവടിക്ക് കൈയിലും കൈകൊണ്ട് കഴുത്തിലും മര്‍ദിച്ചു. എ.സി. മൊയ്തീനെതിരേ മൊഴി നല്‍കിയില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും അരവിന്ദാക്ഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: